അർജന്റീനക്കെതിരെ ബ്രസീലിന് വീണ്ടും തോൽവി

ബ്രസീലിനെ കെട്ടുകെട്ടിച്ച് അർജന്റീന

അർജന്റീനക്കെതിരെ ബ്രസീലിന് വീണ്ടും തോൽവി
(Pic Credit:Google)

ബ്രസീലിനെതിരെ അർജന്റീനക്ക് ഉജ്ജ്വല വിജയം.ജെക്കാർത്ത ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്കാണ് അർജന്റീന ബ്രസീലിനെ തകർത്തത്.അർജന്റിനക്ക് വേണ്ടി ക്ലാഡിയോ ഏച്ചേവേരി ഹാട്രിക്ക് നേടി.

കളിയുടെ എല്ലാ മേഖലയിലും ആധിപത്യം പുലർത്തിയ അർജന്റീന ബ്രസീലിനെ ഒന്നുമല്ലാതാക്കുകയായിരുന്നു.നേരത്തെ സൗത്ത് അമേരിക്കൻ വേൾഡ്ക്കപ്പ് ക്വാളിഫിയറിൽ അർജന്റീനയുടെ സീനിയർ ടീം ബ്രസീലിനെ 1-0 ന് തകർത്തിരുന്നു.മോശം കാലാവസ്ഥയിൽ നിശ്ചയിച്ച സമയത്തിനു 45 മിനിറ്റ് വൈകിയാണ് മത്സരം ആരഭിച്ചത്. എന്നാൽ കാലാവസ്ഥയെയും ബ്രസീൽ ടീമിനെയും മറികടന്നു തങ്ങളുടെ വെല്യേട്ടന്മാരുടെ പാതയിൽ ബ്രസീലിനെ നിഷ്കരുണം തകർക്കുകയായിരുന്നു അർജന്റീനയുടെ ചുണക്കുട്ടികൾ.

ഇന്ന് നടന്ന മറ്റൊരു ക്വാർട്ടർ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് സ്പെയിനിനെ ജർമൻ പട തോൽപ്പിച്ചിരുന്നു. സെമിഫൈനലിൽ അർജന്റീന ജർമനിയെ നേരിടും നവംബർ 28 ചൊവ്വാഴ്ചയാണ് സെമിഫൈനൽ. ഇതുവരെ അണ്ടർ 17 വേൾഡ്ക്കപ്പ് സ്വന്തമാക്കാൻ സാധിക്കാത്ത അർജന്റീന ഈ വിജയത്തോട് കൂടി തങ്ങളുടെ സ്വപ്നത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ്.